ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യും
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റ് റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ഷാജി നടേശന്. ഓണത്തിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ഇന്ത്യയിലും ഗള്‍ഫിലും ഒഴികെ ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകുമെന്ന് ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിയേറ്റര്‍ ഉടമകളുടെ പിന്തുണയോടെയാണ് ഇത്തരമൊരു പരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തില്‍ പൃഥ്വിരാജിനെ കൂടാതെ ഇന്ദ്രജിത്, സണ്ണി വെയ്ന്‍, ആര്യ, ആസിഫ് അലി, എന്നിവരുടെ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആമേന്‍ ഫിലിം മൊണാസ്ട്രിയും ആഗസ്ത് സിനിമയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചത്.