ആ മമ്മൂട്ടി ചിത്രം 35 തവണ കണ്ടു, ശേഷം ഷാജി കൈലാസ് ഒരു മെഗാഹിറ്റ് ചിത്രമൊരുക്കി!

ബുധന്‍, 23 ജനുവരി 2019 (11:43 IST)
മലയാള സിനിമകളിൽ മികച്ച് ചിത്രങ്ങളുടെ ലിസ്‌റ്റെടുത്താൽ മുൻ നിരയിലുണ്ടാകുന്ന മമ്മൂട്ടി ചിത്രമായിരിക്കും ആവനാഴി. ഇന്ത്യന്‍ സിനിമയില്‍ പിറന്ന പൊലീസ് ചിത്രങ്ങളുടെ ‘ഗോഡ് ഫാദര്‍ ‘എന്നായിരുന്നു ആവനാഴിയെ സകലകലാഭല്ലവനായ ‘കമല്‍ ഹാസന്‍’ വിശേഷിപ്പിച്ചത്‌.
 
ബോക്‌സോഫീസ് തകർത്ത ആ ചിത്രത്തിന് ശേഷം ആവനാഴിയുടെ തന്നെ സൃഷ്ട്ടാക്കളായ ടി ദാമോദരനും ഐ വി ശശിയും മമ്മൂട്ടിയും ചേര്‍ന്ന് ‘ഇന്‍സ്പെക്ടര്‍ ബല്‍റാം' എന്ന രണ്ടാഭാഗം ഒരുക്കിയപ്പോഴും അത് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
 
ഈ രണ്ട് ചിത്രങ്ങൾക്കും ശേഷം മലയാളസിനിമയുടെ ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിച്ച മറ്റൊരു പൊലീസ് സ്റ്റോറിയാണ് ഷാജികൈലാസ് -രണ്‍ജിപണിക്കര്‍ -സുരേഷ് ഗോപി ടീമിന്‍റെ ‘കമ്മീഷണർ‍’. എന്നാൽ കമ്മീഷണറുടെ റഫറന്‍സ് ബുക്കായിരുന്നു ആവനാഴി എന്നാണ് ഷാജികൈലാസ് പറയുന്നത്.
 
'കമ്മീഷണര്‍ എന്ന ചിത്രത്തിന് ഞാനും രണ്‍ജിപണിക്കരും തുടക്കം കുറിക്കുമ്പോള്‍ ആവനാഴി തന്നെയായിരുന്നു ഞങ്ങളുടെ ധൈര്യം. ഞാനും രണ്‍ജിപണിക്കരും 35ഓളം തവണ ആവനാഴി കണ്ടാണ്‌ കമ്മീഷണര്‍ ചെയ്തത്. കമ്മീഷണര്‍ ചെയ്യുമ്പോള്‍ എന്‍റെ റഫറന്‍സ് ബുക്ക് ആവനാഴിയായിരുന്നു' എന്നായിരുന്നു ഷാജി കൈലാസ് പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍