'കടുവ' യുടെ വിജയത്തെ തുടര്‍ന്ന് വോള്‍വോ കാര്‍ ഷാജി കൈലാസ് വാങ്ങിയോ ? സംവിധായകന്‍ പറയുന്നത് ഇതാണ് !

കെ ആര്‍ അനൂപ്

വ്യാഴം, 4 ഓഗസ്റ്റ് 2022 (14:29 IST)
ഈ കാര്‍ താന്‍ വാങ്ങിയതല്ലെന്ന് പറയേണ്ട അവസ്ഥയാണ് സംവിധായകന്‍ ഷാജി കൈലാസിന്.കടുവ' യുടെ വിജയത്തെ തുടര്‍ന്ന് സംവിധായകന്‍ വോള്‍വോ കാര്‍ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷാജി കൈലാസ് തന്നെ പറയുന്നത് വായിക്കൂ.
 
'ഞാന്‍ 'കടുവ' യുടെ വിജയത്തെ തുടര്‍ന്ന് വോള്‍വോ കാര്‍ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . ഈ വാര്‍ത്ത ശരിയല്ല . ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ 'കാപ്പ ' യുടെ നിര്‍മാതാവ് ഡോള്‍വിന്‍ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. ഞാനതിന്റെ താക്കോല്‍ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എന്റെ സുഹൃത്ത് കൂടിയായ ഡോള്‍വിന്റെ ആഗ്രഹപ്രകാരമാണ് ഞാന്‍ താക്കോല്‍ ഡോള്‍വിന് കൈമാറിയത് . ഡോള്‍വിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ'- ഷാജി കൈലാസ് കുറിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍