‘’ഞാന്‍ ഒളിച്ച് താമസിക്കുകയല്ല, എന്നെയാരും ഒളിപ്പിച്ച് വെച്ചിട്ടുമില്ല, എല്ലാത്തിന്റേയും കാരണമിതാണ്’‘: രസ്ന പറയുന്നു

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (11:29 IST)
സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് രസ്ന. മിന്നിനില്‍ക്കുന്ന സമയത്താണ് താരത്തെ കാണാതാവുന്നത്. നടിയുടെ അപ്രതീക്ഷിതമായ തിരോധാനത്തിന് പിന്നില്‍ മറ്റു പല കഥകളും വന്നിരുന്നു. ഇപ്പോഴിതാ, തനിക്കെതിരായ ഗോസിപ്പുകള്‍ക്കൊക്കെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രസ്ന.

ഒരു വീഡിയോയിലൂടെയാണ് രസ്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. കഴിഞ്ഞ ഒന്നു രണ്ടാഴ്ച്ചയായി തന്നെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഞാന്‍ ഒളിച്ചു താമസിക്കുകയാണ് എന്നെ ആരോ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുകയാണ് എന്നൊക്കെയാണ് പറയുന്നത്. അതൊന്നും സത്യമല്ല. ഞാന്‍ എന്റെ ഇഷ്ടപ്രകാരം എന്നെ സ്‌നേഹിക്കുന്ന ഒരാള്‍ക്കൊപ്പമാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്ക് രണ്ടു വയസായ ഒരു മകളുമുണ്ട്.

മറ്റൊരു മതത്തില്‍പ്പെട്ടയാളെയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്, അതില്‍ വീട്ടുകാര്‍ക്കുള്‍പ്പെടെ ആര്‍ക്കും താല്‍പര്യമില്ലായിരുന്നു. അതുകൊണ്ടാണ് തന്നെ സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും പുറത്തുപറയാത്തത് എന്ന്‌ രസ്ന പറയുന്നു.‘’ഞാന്‍ അഭിനയം നിര്‍ത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല. എന്റെ ഇഷ്ടപ്രകാരം തന്നെയാണ്. കുഞ്ഞു ചെറുതായതിനാല്‍ അവള്‍ക്കൊപ്പം തന്റെ സാന്നിധ്യം ആവശ്യമുണ്ട്, അതുകൊണ്ടാണ് അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. അല്ലാതെ ഒരാള്‍ക്കും തന്റെ ജീവിതത്തിലെ തീരുമാനങ്ങളുമായി ബന്ധമില്ല.’’ രസ്ന പറയുന്നു.
Next Article