'ഷാൾ ഇട്ടില്ലെങ്കിൽ ദിവ്യ കുട്ടി ഷാളെവിടെ എന്ന് ചോദിക്കുന്ന ആളായിരുന്നു വിനീത്'

നിഹാരിക കെ.എസ്

ശനി, 1 ഫെബ്രുവരി 2025 (09:20 IST)
സംവിധായകനായും നടനായും ​ഗായകനായും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് വിനീത് ശ്രീനിവാസൻ. സൈബർ ലോകത്ത് ഹേറ്റേഴ്സ് ഇല്ലാത്ത അപൂർവ്വം സിനിമാക്കാരിൽ ഒരാളാണ് വിനീത്. സിനിമാ ജീവിതവും സ്വകാര്യ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്. സിനിമയുടെ തിരക്കുകൾക്കിടയിലും വിശേഷദിവസങ്ങൾ അദ്ദേഹം കുടുംബത്തോടൊപ്പമാണ് ആഘോഷിക്കാറുള്ളത്.
 
വീനിത് നായകനാകുന്ന ഒരു ജാതി ഒരു ജാതകം സിനിമ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തിരക്കഥാകൃത്ത് ബന്ധുവുമായ രാകേഷ് മണ്ടോടി വിനീതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. വീനീത് പണ്ട് ഷോവനിസ്റ്റ് ആയിരുന്നു എന്നും ഇപ്പോഴാണ് മാറിയതെന്നുമാണ് രാകേഷ്  പറയുന്നതിന്റെ ചുരുക്കം. വിനീതിനെ മുന്നിൽ ഇരുത്തിയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
 
'ഇവൻ ചെറുപ്പത്തിൽ ഷോവനിസ്റ്റ് ആയിരുന്നു. ദിവ്യ ആയിട്ട് പ്രണയത്തിലാകുന്ന സമയത്ത് ദിവ്യ ഷാൾ ഇടാത്തപ്പോൾ ദിവ്യ കുട്ടി ഷാളെവിടെ എന്ന് ചോദിക്കുന്ന ആളായിരുന്നു ഇവൻ. പിന്നീട് കല്യാണം കഴിഞ്ഞ് നോർമലി പ്രോ​ഗ്രസിവ് ആയി. ഇപ്പൊ ആള് മാറി, ഇപ്പൊ ഇവൻ അടിപൊളി ആണെന്നും രകേഷ് പറഞ്ഞു. പണ്ട് എല്ലാരും ഇങ്ങനെയല്ലേയെന്ന് ചിരിച്ച് കൊണ്ട് വിനിത് മറുപടിയും പറയുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍