ഭാവനയാണ് അതിനു കാരണം, അവൾ മാത്രം: സയനോര പറയുന്നു

ശനി, 24 ഫെബ്രുവരി 2018 (12:17 IST)
നടി ഭാവനയുമായുള്ള സൗഹൃദം ഇത്ര ദൃഢമാകാൻ കാരണം ഭാവന തന്നെയാണെന്ന് ഗായികയും സംഗീത സംവിധായികയുമായ സയനോര. സംഗീത സംവിധാനം ചെയ്യാന്‍ പോകുന്നുവെന്നു പറഞ്ഞപ്പോഴും ഭാവന വളരെ സപ്പോർട്ടീവ് ആയിരുന്നുവെന്ന് സയനോര പറയുന്നു.  
 
പിന്നണി ഗായികയിൽ നിന്നും സംഗീത സംവിധായികയായി മാറിയിരിക്കുകയാണ് സയനോര. ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ച സയനോര തന്റെ സൗഹൃദത്തെ കുറിച്ചും പുതിയ അനുഭവത്തെ കുറിച്ചും മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു.
 
വലിയൊരു സൗഹൃദവലയം ഉണ്ടാകാൻ കാരണവും ഭാവനയാണെന്ന് സയനോര. 2004ൽ അബുദാബിയിൽ വെച്ച് നടന്ന ഡെസേര്‍ട്ട് ഡ്രീംസ് എന്ന ഷോയ്ക്കിടെയാണ് ഭാവനയും സയനോരയും കണ്ടുമുട്ടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദമാണിപ്പോഴും. സൗഹൃദം വളർത്തിക്കൊണ്ടുവന്നത് ഭാവന തന്നെയാണെന്ന് സയനോര പറയുന്നു. 
 
'ഞാന്‍ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ മോശം ആളാണ്. അവള്‍ കാരണമാണ് ഈ സൗഹൃദം ഇത്രമാത്രം വളര്‍ന്നത്. അവള്‍ എല്ലാ ആഴ്ചയും ഫോണ്‍ വിളിക്കുമായിരുന്നു. അവളാണ് ഈ സൗഹൃദം ഇത്ര ദൃഢമാക്കിയത്. പതിയെ അവളുടെ കൂട്ടുകാര്‍ എന്റെയും ചങ്ങാതിമാരായി. നല്ലൊരു ചങ്ങാതിക്കൂട്ടത്തിനൊപ്പമായി ഞാനും. അത് ഭാവന എന്ന വ്യക്തിയുടെ ഗുണമാണ്'. - സയനോര പറയുന്നു.  
 
അഭിപ്രായം തുറന്നു പറയുന്നവര്‍ വിമര്‍ശിക്കപ്പെടുമെന്നും കളിയാക്കലുകളുണ്ടാകുമെന്നും സയനോര പറയുന്നു. പ്രത്യേകിച്ച് സ്ത്രീകളും കൂടിയാകുമ്പോള്‍. നമ്മുടെ നിലപാടുകള്‍ തുറന്നു പറയുക. മറ്റുള്ളവരെ തിരുത്തുന്നതിനേക്കാള്‍ സ്വയം തിരുത്തുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്ന് സയനോര പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍