മൂന്നുവര്‍ഷത്തേക്ക് സാനിയ നാട്ടില്‍ ഉണ്ടാവില്ല, സിനിമയില്‍ നിന്നും മാറി നില്‍ക്കും, കാരണം ഇതാണ്

കെ ആര്‍ അനൂപ്

ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (10:40 IST)
മലയാളം സിനിമയില്‍ സജീവമായിരുന്നു നടി സാനിയ ഇയ്യപ്പന്‍. 'L2 എമ്പുരാന്‍'അഭിനയിച്ചു കഴിഞ്ഞാല്‍ നടി വലിയൊരു ഇടവേള എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇനിയുള്ള മൂന്നുവര്‍ഷത്തേക്ക് സാനിയ നാട്ടില്‍ തന്നെ ഉണ്ടാവില്ല. നിരവധി രാജ്യങ്ങളിലേക്ക് യാത്ര നടത്തിയിട്ടുള്ള നടി ഇത്തവണ പോയിരിക്കുന്നത് വേറൊരു കാര്യത്തിനാണ്.
 
തന്റെ പുതിയ മേല്‍വിലാസം അടങ്ങുന്ന ഐഡി കാര്‍ഡ് താരം പങ്കുവെച്ചു. യുകെയിലാണ് നടി ഉള്ളത്.യൂണിവേഴ്‌സിറ്റി ഫോര്‍ ദി ക്രീയേറ്റീവ് ആര്‍ട്‌സ് അഥവാ യു.എ.സിയിലെ വിദ്യാര്‍ത്ഥിനിയാണ് ഇനി സാനിയ.
 
സെപ്റ്റംബര്‍ മുതല്‍ നടി തന്റെ വിദ്യാര്‍ത്ഥി ജീവിതം ആരംഭിച്ചു.തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്‌സ് ആന്‍ഡ് ഡിസൈന്‍ സര്‍വ്വകലാശാലയാണിത്.
ബി.എ. (ഓണേഴ്സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയത്തില്‍ 2026 ജൂണ്‍ വരെ നടി പഠനം തുടരും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniya Iyappan (@_saniya_iyappan_)

 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍