സംഗീത ബിജ്‌ലാനി തിരിച്ചുവരുന്നു

ചൊവ്വ, 6 മെയ് 2014 (11:38 IST)
ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദീന്റെ മുന്‍ ഭാര്യയും തൊണ്ണൂറുകളിലെ ബോളിവുഡ് നായികയുമായ സംഗീത ബിജ്‌ലാനി തിരിച്ചുവരുന്നു. 
 
ഒനിര്‍ സംവിധാനം ചെയ്യുന്ന ഷാബ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. പ്രധാന കഥാപാത്രത്തെയാണ് സംഗീത അവതരിപ്പിക്കുന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിക്കും. "80ലെ മിസ് ഇന്ത്യയായ സംഗീത മോഡലിങ്ങിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
വിവാഹശേഷം അഭിനയലോകത്തുനിന്ന് വിട്ടുനിന്ന സംഗീത, വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷമാണ് ബോളിവുഡിലെത്തുന്നത്. 

വെബ്ദുനിയ വായിക്കുക