സായി പല്ലവിയുടെ കന്നഡയിലെ അരങ്ങേറ്റം വൈകും! യാഷിന്റെ 'ടോക്‌സിക്'ല്‍ പുതിയ നായിക

കെ ആര്‍ അനൂപ്

ശനി, 6 ജനുവരി 2024 (15:06 IST)
യാഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗീതു മോഹന്‍ദാസ് ചിത്രം 'ടോക്‌സിക്'ഒരുങ്ങുകയാണ്. സിനിമയിലെ നായികയായി കരീന കപൂര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സായി പല്ലവിയുടെ പേരായിരുന്നു ഉയര്‍ന്ന് കേട്ടിരുന്നത്.ടോക്‌സിക്കിലെ നായികയായി ബോളിവുഡില്‍ നിന്ന് ഒരു താരത്തെ കൊണ്ടുവരാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നതെന്നും അത് കരീന കപൂര്‍ ആണെന്നും പറയപ്പെടുന്നു. എന്നാല്‍ കരീനയില്‍ നിന്നോ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല.
 
ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രം കെ.വി.എന്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്.2025 ഏപ്രില്‍ 10ന് റിലീസ് ചെയ്യേണ്ട തരത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കും.ഗീതു മോഹന്‍ദാസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ടാഗ്ലൈന്‍.
നിവിന്‍ പോളിയുടെ മൂത്തോന്‍ എന്ന ചിത്രത്തിനു ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍