നന്ദി.. നന്ദി.. എല്ലാവർക്കും നന്ദി...; സായ് പല്ലവി

തിങ്കള്‍, 28 മാര്‍ച്ച് 2016 (12:43 IST)
ദുൽഖറിന്റെ പുതിയ ചിത്രമായ കലി പുറത്തിറങ്ങിയപ്പോൾ നായിക സായ്പല്ലവി തന്റെ ഫേസ്ബുക്കിൽ നീണ്ട പോസ്റ്റ് ഇട്ടു. സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു സായ് പല്ലവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നന്ദി അറിയിക്കാനുള്ള സമയമാണിത് എന്നാണ് സായ് പല്ലവി അറിയിച്ചത്. സംവിധായകൻ മുതൽ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും സായ് നന്ദി അറിയിച്ചിട്ടുണ്ട്.
 
ആദ്യം മലർ, ഇപ്പോൾ അഞ്ജലി. നല്ല നല്ല അവസരങ്ങ‌ൾ തന്നിലേക്കെത്തിക്കുന്ന ദൈവത്തിന് സായ് ആദ്യം നന്ദി പറയുന്നു. തുടക്കം മുതൽ അവസാനം വരെ ഒരു സഹോദരന്റെ സ്ഥാനത്തോടെ കൂടെ നിന്ന ഇത്രയും നല്ലൊരു കഥാപാത്രത്തെ വിശ്വസിച്ച് തനിയ്ക്ക് നൽകിയ സമീറിക്കക്കും നന്ദി. കരുതലോടെ കൂടെ നിന്ന, എപ്പോഴും സപ്പോർട്ട് ചെയ്ത ദുൽഖറിനും ഒരായിരം നന്ദി അറിയിക്കുകയാണ് താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ.
 
ലൊക്കേഷനിൽ കൂടെ നിന്ന ഓരോരുത്തർക്കും സായ് പല്ലവി നന്ദി അറിയിക്കാൻ മറന്നില്ല. സിനിമയ്ക്ക് പുറത്ത് കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി രേഖപ്പെടുത്തുകയാണ് നടി. സായ് പല്ലവിയുടെ ആദ്യ ചിത്രമായ പ്രേമം ഇറങ്ങിയപ്പോഴും ഇതേ രീതിയിൽ എല്ലാവർക്കും താരം നന്ദി അറിയിച്ചിരുന്നു. മലരിനെപ്പോലെ അഞ്ജലിയേയും സ്നേഹത്തോടെ സ്വീകരിച്ച പ്രേക്ഷകർക്കും സായ് നന്ദി അറിയിക്കാൻ മറന്നില്ല.

വെബ്ദുനിയ വായിക്കുക