ഗ്ലാമറസ് ലുക്കിൽ സാധിക വേണുഗോപാൽ,പുത്തൻ ചിത്രങ്ങൾ കാണാം

ബുധന്‍, 22 മാര്‍ച്ച് 2023 (16:38 IST)
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി സാധിക.തന്റെ ഓരോ വിശേഷങ്ങളും പങ്കുവെക്കാറുള്ള താരം നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
 
അതീവ ഗ്ലാമറസായാണ് നടിയെ ചിത്രങ്ങളിൽ കാണാനായത്. സിനിമയെ പോലെ തന്നെ നടിക്ക് ഏറെ പ്രിയപ്പെട്ടതാണ് യാത്രകൾ. പല വിഷയങ്ങളിലും തൻറെ നിലപാടുകൾ തുറന്നു പറയാൻ സാധിക മടി കാട്ടാറില്ല. സോഷ്യൽ മീഡിയകളിലെ സൈബർ അറ്റാക്കിങ്ങിനെതിരെയും നടി പ്രതികരിക്കാറുണ്ട്.
 
പാപ്പൻ, ആറാട്ട്, മോൺസ്റ്റർ തുടങ്ങിയ ചിത്രങ്ങളാണ് സാധികയുടെ ഒടുവിലായി റിലീസ് ആയത്. 
 
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്.കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് സജീവമായി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍