സബർണയുടേത് ആത്മഹത്യ തന്നെയോ? മൃതദേഹം കണ്ടെത്തിയത് പൂർണമായും നഗ്നയായി!

തിങ്കള്‍, 14 നവം‌ബര്‍ 2016 (11:58 IST)
തമിഴ് - മലയാളം സീരിയൽ നടി സബർണ ആനന്ദിന്റെ മരണത്തിൽ ദുരൂഹത. പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മഹത്യ ആണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ നടിയുടേത് ആത്മഹത്യ തന്നെ ആണോ എന്നാണ് സംശയം. വിഷയത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
 
കൈയിലെ ഞരമ്പ് മുറിച്ച് രക്തം വാർന്ന നിലയിൽ ആയിരുന്നു സബർണയുടെ മൃതദേഹം. വാതില്‍ അകത്തു നിന്നും പൂട്ടിയ അവസ്ഥയിലാണ്. പൂർണമായും നഗ്നയായിരുന്നു സബർണ. ഇപ്പോൾ സംശയം ഉണ്ടാകാൻ കാരണാവും ഇതുതന്നെ. ആത്മഹത്യ ചെയ്യാൻ തയ്യാറെടുക്കുന്നയാൾ നഗ്നയായി അത് ചെയ്യുമോ?. സംശയത്തിന് മറ്റൊരു കാരണവും ഉണ്ട്. വീട്ടിൽ നിന്നും നാല് ചായ ഗ്ലാസുകൾ കണ്ടെത്തി. നടിക്ക് ധാരാളം ചായ കുടിക്കുന്ന ശീലമുണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാലും നാല് ഗ്ലാസുകൾ എങ്ങിനെ വന്നു എന്നതും സംശയത്തിനു കാരണമാകുന്നു.
 
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സബർണയെ ചെന്നൈയിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസമായി പൂട്ടിയിട്ടിരിയ്ക്കുന്ന സബര്‍ണയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. വ്യക്തിപരമായ സബര്‍ണ ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിയ്ക്കുന്നുണ്ടായിരുന്നു എന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക