ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോ ?; നിലപാട് വ്യക്തമാക്കി ശ്രീകുമാര്‍ മേനോന്‍
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പത്ത് സ്‌ത്രീകള്‍ മല ചവിട്ടണമെന്ന് ആഗ്രഹിക്കുമ്പോള്‍ ബാക്കി ഭൂരിപക്ഷം പേരും ആ തീരുമാനത്തെ എതിര്‍ക്കുന്നവരാണ്. അവര്‍ക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ യുവതികള്‍ പോകരുത് എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം സ്‌ത്രീകളും. അവര്‍ക്കൊപ്പം നിലനില്‍ക്കാനാണ് താനും ആഗ്രഹിക്കുന്നത്. ആചാരങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് ആര്‍ക്ക് എന്താണ് തെളിയിക്കാനുള്ളതെന്നും ശ്രീകുമാര്‍ മേനോന്‍ ചോദിച്ചു.
ഈശ്വരവിശ്വാസിയായ ഞാന്‍ 28 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്. ശബരിമലയില്‍ ഭക്തര്‍ പോകുന്നത് സാധാരണ ഒരു ക്ഷേത്രത്തില്‍ പോകുന്നത് പോലെയല്ല അതിന് അതിന്റെതായ ചിട്ടവട്ടങ്ങളുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.