ശബരിമലയിൽ യുവതികളെ എത്തിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആസൂത്രിത നീക്കം, സുരക്ഷാവലയം ശക്തിപ്പെടുത്തി പൊലീസ്

വ്യാഴം, 6 ഡിസം‌ബര്‍ 2018 (16:44 IST)
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ എത്തിച്ച് വർഗീയ വികാരം ഇളക്കിവിട്ട് കലാപങ്ങൾ സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സുരക്ഷാ സംവിധനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി.  
 
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ യുവതികൾ എത്തുന്നതിനു പിന്നിൽ സംഘടനകൾക്ക് പങ്കുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരിയകയാണ്. ചില സംഘടനകളെയും നേതാക്കളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. അതേ സമയം തമിഴ്നാട്ടിൽ നിന്നുമുള്ള സംഘടന ശബരിമലയിൽ സ്ത്രീകളെ എത്തിക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത തെറ്റാണെന്ന് പത്തനംതിട്ട എസ് പി വ്യക്തമാക്കി.
 
ശബരിമലയിൽ സംഘർഷം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തടയുന്നതിന് ഇതര സംസ്ഥാനങ്ങളിലെ ഇന്റലിജൻസിന്റെ സഹായവും കേരളാ പൊലിസ് തേടിയിട്ടുണ്ട്. കൂടുതൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഇന്റലിജന്റ് എസ് പിമാർക്ക് പമ്പയിലും നിലക്കലിലും സന്നിധനത്തും ചുമതല നൽകിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍