പ്രിയയോട് പ്രണയം തോന്നിയോ? ഗോസിപ്പ് അങ്ങനെ തന്നെ പോട്ടേ: മനസ് തുറന്ന് റോഷൻ

ബുധന്‍, 20 ഫെബ്രുവരി 2019 (09:26 IST)
ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ് എന്ന ചിത്രം പ്രഖ്യാപനം മുതൽക്കേ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. മാണിക്യമലരായ പൂവി എന്ന ഗാനവും ഒപ്പം പ്രിയ വാര്യർ എന്ന പുതുമുഖ നായികയും വളരെ പെട്ടന്നാണ് പ്രശസ്തയായത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രം കാണാനെത്തിയത്. 
 
സിനിമയിലെപ്പോലെ ജീവിതത്തിലും പ്രണയജോഡികളാണോ പ്രിയയും റോഷനും എന്ന സംശയത്തിലാണ് പലരും. ഇതിനു റോഷൻ തന്നെ മറുപടി നൽകിയിരിക്കുകയാണ്. തന്റെ വളരെ നല്ല സുഹൃത്താണ് പ്രിയ. അഡാര്‍ ലവില്‍ നിന്നും ലഭിച്ച നല്ല സുഹൃത്ത്. ഗോസിപ്പുകള്‍ അങ്ങനെ തന്നെ പോയിക്കോട്ടെയെന്നും താരം പറയുന്നു. തമാശയായി മാത്രമേ എടുത്തിട്ടുള്ളൂ. സുഹൃത്തുക്കളില്‍ പലരും ഇത് വിശ്വസിക്കുന്നില്ല. അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും താരം പറയുന്നു.
 
വന്‍ പ്രതീക്ഷയോടെയെത്തിയ സിനിമയ്ക്ക് അത്ര നല്ല സ്വീകരണമായിരുന്നില്ല ലഭിച്ചത്. പ്രേക്ഷകര്‍ക്ക് ദഹിക്കാത്ത തരത്തിലുള്ള ക്ലൈമാക്‌സാണ് ചിത്രത്തിന് വിനയായതെന്നും അത് മാറ്റി വീണ്ടും സിനിമയൊരുക്കി നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍