'പ്രമുഖര്‍ ആരും ഇല്ല'; മൂന്നാമതും സംവിധായകനായി നടന്‍ രൂപേഷ്,'ഭാസ്‌കര ഭരണം' വരുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 1 ഓഗസ്റ്റ് 2023 (14:51 IST)
നടന്‍ രൂപേഷ് പീതാംബരന്‍ മൂന്നാമതും സംവിധായക തൊപ്പി അണിയുന്നു.'ഭാസ്‌കര ഭരണം'എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
ടൈറ്റില്‍ ടീസറില്‍ ശബ്ദമാണെന്ന് പലരും ചോദിച്ചിരുന്നു. അത് തന്റെ സ്വന്തം ശബ്ദമാണെന്ന് രൂപേഷ് പറഞ്ഞു.
 ഭാസ്‌കരഭരണത്തില്‍ മകനായി അഭിനയിക്കുന്നത് താനാണെന്നും ചിത്രത്തില്‍ പ്രമുഖരായി ആരുമില്ലെന്ന് കൂടി ആരാധകരെ അദ്ദേഹം ഓര്‍മിപ്പിച്ചു.
രൂപേഷ് പീതാംബരന്‍, സോണിക മീനാക്ഷി, അജയ് പവിത്രന്‍, മിഥുന്‍ കെ.ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
'ഭാസ്‌കരഭരണം' തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ രൂപേഷ് പീതാംബരനാണ്. ഉമാ കുമാരപുരമാണ് ഛായാഗ്രഹണം.എഡിറ്റിംഗും കളറിംഗും നിര്‍വ്വഹിക്കുന്നത് റഷീന്‍ അഹമ്മദും സംഗീതസംവിധാനം അരുണ്‍ തോമസുമാണ്.
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍