റംസാനുമായുള്ള ബന്ധം എങ്ങനെ? ഗോസിപ്പുകളോട് പ്രതികരിച്ച് റിതു മന്ത്ര; അവന്‍ വീട്ടിലെ ഒരു പയ്യനെ പോലെയെന്നും താരം

ശനി, 29 ജനുവരി 2022 (08:21 IST)
ബിഗ് ബോസ് മലയാളത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് റിതു മന്ത്രയും റംസാനും. ഇരുവര്‍ക്കും നിരവധി ആരാധകരുണ്ട്. ബിഗ് ബോസ് ഷോയില്‍ ഇരുവരും വളരെ അടുത്തിടപഴകിയത് പിന്നീട് നിരവധി ഗോസിപ്പുകള്‍ക്ക് കാരണമായി. ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, എല്ലാ ഗോസിപ്പുകളോടും ശക്തമായി പ്രതികരിക്കുകയാണ് റിതു ഇപ്പോള്‍. 
 
റംസാനെ കുറിച്ച് പറഞ്ഞാല്‍ നമ്മുടെ വീട്ടിലുള്ള ഒരു പയ്യനെ പോലെയെ തോന്നുകയുള്ളൂവെന്നാണ് റിതു മന്ത്ര പറഞ്ഞു. 'ഒരു കസിന്‍ ഒക്കെ ഉണ്ടെങ്കില്‍ എങ്ങനെയാണോ അതുപോലെയാണ് റംസാന്‍. നമ്മുടെ കൈയില്‍ ഒരു ചോക്ലേറ്റ് ഉണ്ടായിട്ട് അതവന് കൊടുത്തില്ലെങ്കില്‍ അപ്പോള്‍ പിണങ്ങും. ഇരുപത്തിയൊന്ന് വയസുള്ള ഒരാളുടെ മനസ് എങ്ങനെയായിരിക്കും. അതുപോലെയാണ് അവനും. അങ്ങനെ ഒരീസം അവന്‍ പിണങ്ങി പോയി, പിന്നാലെ ഞാന്‍ പഴവും ആയി ചെന്നു. എന്താണ് ഇതിന്റെ പുറകില്‍ നടന്നതെന്ന് ആരും അറിയുന്നില്ല,'
 
'ആളുകള്‍ വെറുതേയങ്ങ് വിധിച്ച് കളയും. ഇവരുടെ പുറകില്‍ എന്തായിരുന്നുവെന്ന് അവര്‍ക്ക് പോലും അറിയില്ല. ഞങ്ങള്‍ക്കും അതിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്കും എന്താണ് സത്യമെന്ന് അറിയാം. ഈ ഗോസിപ്പുകളൊന്നും നോക്കാന്‍ എനിക്ക് സമയമില്ല,' റിതു മന്ത്ര പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍