'വിധവ എന്ന പേര് കേട്ട് മടുത്തു, മിക്കവാറും ഞാൻ വേറെ കെട്ടും': രേണു സുധി

നിഹാരിക കെ എസ്
വെള്ളി, 11 ഒക്‌ടോബര്‍ 2024 (11:01 IST)
നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ മരണത്തിന് ശേഷം ഭാര്യ രേണു സുധി നേരിടുന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം ആൺ. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകനെ രേണു വീട്ടിൽ നിന്നും ഇറക്കിവിട്ടുവെന്ന് വരെ സോഷ്യൽ മീഡിയ വ്യാജ പ്രചരണം നടത്തിയിരുന്നു. ഭർത്താവ് മരിച്ച രേണു സന്തോഷവതിയായി ഇരിക്കാൻ പാടില്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ കമൻ്റുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. 
 
താൻ എന്ത്‌ ചെയ്‌താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവർക്കുള്ള മറുപടിയാണ് രേണു ഇപ്പോൾ നൽകുന്നത്. തനിക്കും തന്റെ കുടുംബത്തിനും നേരെയുള്ള ഈ ആക്രമണം അവസാനിപ്പിക്കാൻ ഉള്ള വഴി ഒന്നെങ്കിൽ തൻ്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുകയാണെന്നാണ് രേണു സുധി പറയുന്നത്. നേരത്തേയും തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തിനെതിരെ രേണു സുധി രംഗത്തെത്തിയിരുന്നു.
 
'ഒന്നിനും ഞാൻ ഇല്ല. എന്നാ തെറ്റാ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാ. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്‌തിട്ടാണേലും കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്നാ ചെയ്‌താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കാരണം. ശരിക്കും മടുത്തു. വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം എനിക്ക് വേണ്ട. പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല', രേണു പറയുന്നു.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article