ഇൻസ്റ്റഗ്രാമിൽ ഏറ്റവും ഫോളോവേഴ്സുള്ള തെന്നിന്ത്യൻ നായിക: സാമന്തയെ പിന്നിലാക്കി രശ്മിക

ഞായര്‍, 21 ഓഗസ്റ്റ് 2022 (18:34 IST)
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള തെന്നിന്ത്യൻ നായിക എന്ന നേട്ടം സ്വന്തമാക്കി രശ്മിക മന്ദാന. തെന്നിന്ത്യൻ താരമായ സാമന്തയെയാണ് താരം പിന്നിലാക്കിയത്. നിലവിൽ 32.7 മില്യൺ ഫോളോവേഴ്സാണ് രശ്മികയ്ക്കുള്ളത്. കരിയറിൽ വെറും 6 വർഷങ്ങൾ കൊണ്ടാണ് രശ്മിക ഈ നേട്ടത്തിലെത്തിയത്.
 
ഇൻസ്റ്റഗ്രാമിൽ 24.3 മില്യൺ ഫോളോവേഴ്സാണ് സാമന്തയ്ക്കുള്ളത്. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷമെത്തിയ താരത്തിൻ്റെ പുഷ്പയിലെ ഐറ്റം ഡാൻസ് ഇന്ത്യ മൊത്തം ശ്രദ്ധ നേടിയിരുന്നു. ഫാമിലി മാനിലെ രാജി എന്ന കഥാപാത്രവും വലിയ സ്വീകാര്യതയാണ് നേടിയത്. 23.4 മില്യൺ ഫോളോവേഴ്സുള്ള കാജൽ അഗർവാളാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്. വിവാഹത്തിന് ശേഷം ആദ്യത്തെ കുട്ടിയുടെ ജനനത്തെ തുടർന്ന് സിനിമയിൽ നിന്നും ചെറിയ ഇടവേളയിലാണ് കാജൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍