ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. താരത്തിന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും വലിയ താല്‍പര്യമുണ്ട്. ഇപ്പോള്‍ ഇത് രണ്‍ബീര്‍ കപൂര്‍ നന്നായി മദ്യപിക്കുന്ന ആളാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കപൂര്‍ കുടുംബത്തില്‍ നിന്നുള്ള അര്‍ജുന്‍ കപൂര്‍. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ വെച്ചാണ് രണ്‍ബീറിന്റെ മദ്യപാന ശീലത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ വെളിപ്പെടുത്തിയത്. ഷോയിലെ റാപിഡ് ഫയറിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അര്‍ജുന്‍.
കപൂര്‍ കുടുംബത്തിലെ പുരുഷന്‍മാര്‍ക്കെല്ലാം മദ്യം ഇഷ്ടമാണെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ തന്നെ പറഞ്ഞിരുന്നു. രണ്‍ബീറിന്റെ തന്നെ പഴയ പരാമര്‍ശത്തോടൊപ്പം ഇപ്പോള്‍ അര്‍ജുന്‍ പറഞ്ഞതുകൂടി ചേര്‍ത്തു വായിക്കുകയാണ് ആരാധകര്‍. 2016 ല്‍ വോഗിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മദ്യപാന ശീലത്തെ കുറിച്ച് രണ്‍ബീര്‍ പറഞ്ഞിട്ടുള്ളത്. 'താന്‍ മദ്യത്തിന് അടിമയല്ല. പക്ഷെ ഒരുപാട് മദ്യപിക്കുന്ന ശീലം എനിക്കുണ്ട്. തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല. അത് എന്റെ രക്തത്തിലുള്ളതാണ്. എന്റെ കുടുംബത്തിലെ എല്ലാവരും മദ്യത്തിന്റെ വലിയ ആരാധകരാണ്. അതെ മദ്യപാനം എന്റെ രക്തത്തിലുണ്ട്,' എന്നാണ് അന്ന് രണ്‍ബീര്‍ പറഞ്ഞത്.