മാസ വാടക 15 ലക്ഷം, ആഡംബര വീടിന് 21 കോടി ഡെപ്പോസിറ്റ്; വീട്ടുകാരോട് പിണങ്ങി രണ്‍ബീര്‍ കത്രീന കൈഫിനൊപ്പം താമസം തുടങ്ങി, ഒടുവില്‍ ഇരുവരും പിരിഞ്ഞു
റണ്‍ബീറിന്റെ മാതാപിതാക്കള്‍ക്ക് കത്രീനയുമായുള്ള ബന്ധം അത്ര താല്‍പര്യമില്ലായിരുന്നു. എന്നാല്‍, മാതാപിതാക്കളുടെ അഭിപ്രായങ്ങളെ അവഗണിച്ച് റണ്‍ബീര്‍ വീട്ടില്‍ നിന്ന് ഇറങ്ങി. കത്രീന കൈഫിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് റണ്‍ബീര്‍ മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് മാറിയത്. മാസം 15 ലക്ഷം വാടക നല്‍കി റണ്‍ബീറും കത്രീനയും കൂടി മുംബൈയില്‍ ആഡംബര ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചു. ഈ ഫ്‌ളാറ്റിനായി 21 കോടി രൂപയാണ് സുരക്ഷാ ഡെപ്പോസിറ്റായി അന്ന് റണ്‍ബീര്‍ നല്‍കിയത് ! എന്നാല്‍, കത്രീനയുമായി ബ്രേക്ക് അപ്പ് ആയ ശേഷം റണ്‍ബീര്‍ ആ ഫ്‌ളാറ്റില്‍ നിന്നു താമസം മാറി.