പിറന്നാൾ ദിനത്തിൽ വെൽവറ്റ് സാരിയിൽ തിളങ്ങി രമ്യ കൃഷ്ണൻ : ചിത്രങ്ങൾ വൈറൽ

വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (14:36 IST)
തെന്നിന്ത്യയിലെ തന്നെ മികച്ച അഭിനേത്രികളിൽ ഒരാളാണ് രമ്യാ കൃഷ്ണൻ. തമിഴ്,തെലുങ്ക്,മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 260ലേറെ ചിത്രങ്ങളിൽ രമ്യ കൃഷ്ണൻ ഇതിനകം അഭിനയിച്ചുകഴിഞ്ഞു.
 
താരത്തിൻ്റെ അൻപത്തിയൊന്നാം പിറന്നാളാണ് ഇന്ന്. ഇതിനകം തന്നെ തമിഴ്‌നാട് സർക്കാരിൻ്റെ പുരസ്കാരം 3 നന്ദി അവാർഡുകൾ നാല് ഫിലിം ഫെയർ അവാർഡുകളെല്ലാം രമ്യ നേടിയിട്ടുണ്ട്. താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ലക്ഷ്വറി ബ്രാൻഡായ തോരാനിയുടെ സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. 1,25,000 രൂപയാണ് സാരിയുടെ വില.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍