ശ്വേത മേനോനെ ചിരിപ്പിച്ച് രമേശ് പിഷാരടി, ഐശ്വര്യ ലക്ഷ്മിക്കൊപ്പമുളള ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്

ശനി, 3 ജൂലൈ 2021 (14:23 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി. ഐശ്വര്യ ലക്ഷ്മിക്കൊപ്പം റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള പുതിയ ചിത്രമാണ് വൈറലാകുന്നത്. 
'കുട്ടി, നിര്‍ത്തി നിര്‍ത്തി പാടൂ..' എന്ന ക്യാപ്ഷനൊപ്പമാണ് രമേശ് പിഷാരടി ചിത്രങ്ങള്‍ പങ്കുവെച്ചത്. ഈ ക്യാപ്ഷനും ചിത്രങ്ങളുമാണ് നടി ശ്വേത മേനോനെ ചിരിപ്പിച്ചത്.
 
മലയാളത്തില്‍ അര്‍ച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്‌പെഷ്യല്‍, കാണെക്കാണെ, കുമാരി എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഐശ്വര്യ ലക്ഷ്മിയുടെതായി ഒരുങ്ങുന്നത്. ജഗമേ തന്തിരമാണ് നടിയുടെ ഒടുവില്‍ റിലീസ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍