മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവ്വൻ. ഗാനഗന്ധര്‍വ്വന്റെ കഥ മമ്മൂട്ടി കേട്ടത് ഒരു പുതുമുഖത്തിന്റെ ആശങ്കയോടെയെന്ന് രമേഷ് പിഷാരടി പറയുന്നു. നമ്മള്‍ കണ്ട് കൊതി തീര്‍ന്നിട്ടില്ലാത്ത മമ്മൂട്ടി എന്ന നടന്റെ രസകരമായ അഭിനയതലങ്ങള്‍ നന്നായി ഉപയോഗപ്പെടുത്താന്‍ താന്‍ ശ്രമിച്ച ചിത്രമാണിതെന്നും പിഷാരടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.