രാജമൗലി ഒരു സിനിമയ്ക്കായി വാങ്ങുന്നത്, 'ബാഹുബലി' 'ആര്‍ആര്‍ആര്‍' ചിത്രങ്ങളിലൂടെ സംവിധായകന് ലഭിച്ചത് വന്‍ തുക !

കെ ആര്‍ അനൂപ്

ബുധന്‍, 11 ഒക്‌ടോബര്‍ 2023 (09:16 IST)
20 വര്‍ഷത്തില്‍ കൂടുതലായി സിനിമ ലോകത്ത് എസ് എസ് രാജമൗലിയുണ്ട്. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഇടയില്‍ പോലും അദ്ദേഹത്തിന്റെ പേര് എത്തിയത് ബാഹുബലി എന്ന ചിത്രത്തിലൂടെയാണ്. കരിയറില്‍ വിജയങ്ങള്‍ മാത്രം സ്വന്തമാക്കിയ സംവിധായകന്‍, ഒരു ചിത്രം പോലും അദ്ദേഹത്തിന്റെ പരാജയപ്പെട്ടിട്ടില്ല. തെലുങ്ക് സിനിമയിലെ തന്നെ വലിയ ഹിറ്റുകള്‍ സമ്മാനിച്ചതും ഇദ്ദേഹമാണ്. ഹിന്ദിയില്‍ പോലും ബാഹുബലിയും ആര്‍ആര്‍ആറും വന്‍ വിജയം നേടി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സംവിധായകരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ മുന്നിലുണ്ടാകും രാജമൗലി. സംവിധായകന്‍ ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് നോക്കാം.
 
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരില്‍ ഒരാളാണ് രാജമൗലി. ബാഹുബലി സംവിധാനം ചെയ്യാന്‍ 25 കോടി രൂപ അദ്ദേഹം വാങ്ങി. ഈ തുക പിന്നീട് ഉയര്‍ത്തിയിരുന്നു.ആര്‍ആര്‍ആര്‍ സംവിധാനം ചെയ്യുന്ന സമയത്ത് 100 കോടി പ്രതിഫലമായി സംവിധായകന് ലഭിച്ചു. പുതിയ ചിത്രത്തിനായി ഇതില്‍ കൂടുതല്‍ വാങ്ങുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
  
  20 മില്യണിന്റെ ആസ്തിയാണ് സംവിധായകന് ഉള്ളത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ 158 കോടിയോളം വരും ഇത്. പ്രധാന വരുമാനം സിനിമയില്‍ നിന്നും ഉള്ളത് തന്നെയാണ്. സ്വന്തമായി സിനിമ നിര്‍മ്മാണ കമ്പനിയും നടത്തിവരുന്നു.
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍