മമ്മൂട്ടി ചിത്രം 'പുഴു' ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു; ഭീഷ്മപര്‍വ്വം തിയറ്ററില്‍ തന്നെ

വ്യാഴം, 6 ജനുവരി 2022 (16:40 IST)
നവാഗതയായ രതീന സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പുഴു നേരിട്ട് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. തിയറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, നിലവിലെ കോവിഡ് അവസ്ഥയും പുഴുവിന് തൊട്ടുപിന്നാലെ തിയറ്റര്‍ റിലീസിന് കാത്തിരിക്കുന്ന ഭീഷ്മപര്‍വ്വവുമാണ് ഇപ്പോഴത്തെ തീരുമാനത്തിനു കാരണം. നെറ്റ്ഫ്‌ളിക്‌സിലോ ആമസോണ്‍ പ്രൈമിലോ ആയിരിക്കും പുഴു എത്തുക. ദുല്‍ഖര്‍ സല്‍മാന്റെ കമ്പനിയായ വേഫറര്‍ സിനിമാസാണ് പുഴുവിന്റെ വിതരണം നിര്‍വഹിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വതിയും പുഴുവില്‍ അഭിനയിക്കുന്നുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ പുഴുവില്‍ അവതരിപ്പിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍