തന്റെ സിനിമകളില്‍ കൂടുതല്‍ പാടിയത് എംജി ശ്രീകുമാര്‍, തന്നോട് ഇറങ്ങിപ്പോകാന്‍ ദാസേട്ടന്‍ പറഞ്ഞു: പ്രിയദര്‍ശന്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 15 മാര്‍ച്ച് 2024 (16:33 IST)
priyadarshan mg sreekumar
മലയാളത്തില്‍ കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രേക്ഷകരെ കൂടുതല്‍ ചിരിപ്പിക്കുന്ന ചിത്രങ്ങളാണ് പ്രിയദര്‍ശന്റേതായി ഉള്ളത്. മറ്റൊരു പ്രത്യേകത പ്രിയദര്‍ശന്റെ മിക്ക സിനിമകളിലും പാട്ടുപാടുന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ എം ജി ശ്രീകുമാറാണ്. ഇത് സംബന്ധിച്ച് മുമ്പ് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖം ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. തന്നെ മുമ്പൊരിക്കല്‍ യേശുദാസ് ഇറക്കി വിട്ടതിനെ കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നു. ഇതൊരു ചെറിയ സംഭവമാണെന്നും താനൊരു സംവിധായകന്‍ ആണെന്ന് അറിഞ്ഞിട്ടാണോ അല്ലയോ എന്ന് അറിയത്തില്ലെന്നും ബോയിങ് ബോയിങ് സിനിമയുടെ സമയത്താണ് സംഭവം നടന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
 
എന്നാല്‍ അതിന്റെ വൈരാഗ്യത്തില്‍ അല്ല തന്റെ സിനിമകളില്‍ എംജി ശ്രീകുമാറിനെ കൊണ്ട് പാടിച്ചത്. എംജി ശ്രീകുമാറും താനും കളിച്ചു വളര്‍ന്ന കൂട്ടുകാരായത് കൊണ്ടും അവന്റെ കഴിവ് തനിക്ക് അറിയാവുന്നതു കൊണ്ടുമാണ് അവനെക്കൊണ്ട് പാടിച്ചതെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍