രണ്ടാമൂഴം വരുന്നു, ഭീമനായി മോഹന്‍ലാല്‍ തന്നെ‍; സംവിധാനം പൃഥ്വിരാജ് ?!

ജോര്‍ജി സാം
വ്യാഴം, 24 ജൂണ്‍ 2021 (14:33 IST)
എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ‘രണ്ടാമൂഴം’ എന്ന ചലച്ചിത്ര വിസ്‌മയം സംഭവിക്കുന്നതിനായി കാത്തിരിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. ശ്രീകുമാര്‍ മേനോന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഈ ചിത്രം പ്ലാന്‍ ചെയ്‌തിരുന്നെങ്കിലും പിന്നീട് നിയമക്കുരുക്കില്‍ പെട്ട് പ്രൊജക്‍ട് ക്യാന്‍സല്‍ ആവുകയായിരുന്നു.
 
ഇപ്പോഴിതാ, രണ്ടാമൂഴം എന്ന പ്രൊജക്‍ടിന് വീണ്ടും ചലനം വയ്‌ക്കുകയാണെന്ന രീതിയില്‍ സൂചനകള്‍ വരുന്നു. താന്‍ ഉടന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിന്‍റെ ഭാഗമാകുമെന്നും അനവധി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുമെന്നും പൃഥ്വിരാജ് പറഞ്ഞതാണ് ‘രണ്ടാമൂഴം’ ഫാന്‍സിനെ ആവേശത്തിലാക്കിയിരിക്കുന്നത്.
 
പൃഥ്വി പറയുന്നത് രണ്ടാമൂഴത്തേക്കുറിച്ചാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും വ്യാഖ്യാനം നടത്തിയത്. ഈ സിനിമയില്‍ മോഹന്‍ലാല്‍ തന്നെയായിരിക്കും ഭീമസേനനെന്നും പൃഥ്വി മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നുമാണ് അഭ്യൂഹം. പ്രചരിക്കുന്ന മറ്റൊരു കാര്യം, പൃഥ്വിരാജ് തന്നെ ഈ പ്രൊജക്‍ടിന്‍റെ സംവിധാനം ഏറ്റെടുക്കുമെന്നതാണ്. 
Next Article