പൃഥ്വിരാജ് എന്ന നടൻ ഇപ്പോൾ മലയാളികൾക്കെല്ലാം പ്രിയങ്കരനാണ്. നിലപാടുകളിൽ കള്ളം ചേർക്കാത്ത നടൻ കൂടിയാണ് പൃഥ്വിരാജ്. ഇപ്പോൾ നടനിൽ നിന്നും സംവിധായകൻ എന്ന നിലയിലേക്ക് കൂടി ഉയർന്നിരിക്കുകയാണ് പൃഥ്വി. ഇപ്പോഴിതാ, ഭാര്യ സുപ്രിയ അല്ലാതെ തന്നെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള രണ്ട് സ്ത്രീകളെ കുറിച്ച് പറയുകയാണ് താരം.
ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ച് നിൽക്കുകയും അതിൽ തൃപ്തി കണ്ടെത്തുകയും ചെയ്യുന്ന സ്ത്രീകളാണ് തന്നെ ആകര്‍ഷിക്കുക എന്ന് താരം പറയുന്നു. അത്തരത്തിൽ തന്നെ ആകർഷിച്ച വ്യക്തിയാണ് അഞ്ജലി മേനോൻ. തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണ്. ഏറെ ആത്മാഭിമാനമുള്ള സ്ത്രീയാണ് അഞ്ജലിയെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.