പാര്‍വ്വതിയും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മൈ സ്‌റ്റോറിയിലെ ഒരു ഗാനം കഴിഞ്ഞ ദിവസമാണ് യു ട്യൂബിലും മറ്റും എത്തിയത്. കസബയില്‍ മമ്മൂട്ടിയെ വിമര്‍ശിച്ചതിനു ശേഷം ഇറങ്ങുന്ന പാര്‍വതിയുടെ ആദ്യ സിനിമയ്ക്കെതിരെ മമ്മൂട്ടി ആരാധകര്‍ നടത്തിയ ഡിസ്‌ലൈക്ക് ക്യാംപെയിന്‍റെ ഭാഗമായി ലൈക്കിന്റെ നൂറു ഇരട്ടിയോളം ഡിസ്‌ലൈക്കാണ് പാട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഗാനത്തിലെ ഒരു രംഗത്തെ വിമര്‍ശിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ രംഗത്തെത്തിയിരിക്കുന്നു.
സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ അത് സ്ത്രീവിരുദ്ധത. അപ്പോള്‍ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ അത് പുരുഷ വിരുദ്ധത ആവില്ലേ എന്ന ചോദ്യമാണ് പ്രതാപ് പോത്തന്‍ ഉന്നയിക്കുന്നത്. അല്ലെങ്കിലും സിനിമയിലെ ആണുങ്ങളുടെ സംരക്ഷണത്തിന് സംഘടന ഇല്ലല്ലോ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു.