ജൂനിയർ എൻ.ടി.ആർ നായകൻ, രശ്‌മിക നായിക; പുതിയ സാമ്രാജ്യവുമായി പ്രശാന്ത് നീൽ

നിഹാരിക കെ.എസ്

വെള്ളി, 21 ഫെബ്രുവരി 2025 (10:01 IST)
കെജിഎഫ്, സലാർ എന്നീ സിനിമകളിലൂടെ തന്നെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. അദ്ദേഹത്തിന്റെ അടുത്ത ചിത്രം തെലുങ്ക് താരം ജൂനിയർ എൻടിആറിനൊപ്പം എന്ന വാർത്ത ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. വമ്പൻ ആക്ഷൻ സീക്വൻസ് ഉൾപ്പെടുന്ന ഷെഡ്യൂളാണ് ആരംഭിച്ചിരിക്കുന്നത്.
 
സിനിമയിൽ ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. അനിമൽ എന്ന സിനിമയിലെ നടന്റെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിലേക്ക് അണിയറപ്രവർത്തകർ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്. രശ്‌മിക മന്ദാനയാണ് ചിത്രത്തിലെ നായിക എന്നാണ് റിപ്പോർട്ട്. ഡ്രാഗൺ എന്നാണ് ചിത്രത്തിന്റെ പേരെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ട്.
 
കൊരട്ടാല ശിവ സംവിധാനം ചെയ്ത ദേവരയാണ് അവസാനമായി തിയേറ്ററിലെത്തിയ ജൂനിയർ എൻടിആർ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് 500 കോടിയിലധികം നേടിയിരുന്നു. ജാൻവി കപൂർ, പ്രകാശ് രാജ്, സെയ്ഫ് അലി ഖാൻ എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍