പൊതുമുതൽ നശിപ്പിച്ചു; ഷാരൂഖ് ഖാനെതിരെ പൊലീസ് കേസ്

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (08:35 IST)
ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ പൊലീസ് കേസ്. രാജസ്ഥാനിലെ കോട്ട റെയില്‍വേ പോലീസാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കോട്ടാ റെയില്‍വെ സ്‌റ്റേഷനുള്ളിലെ ഒന്നാം നംബര്‍ പ്ലാറ്റഫോമില്‍ ഭക്ഷണശാല നടത്തുന്ന വിക്രം സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
 
ലഹളയുണ്ടാക്കുക,നിയമവിരുദ്ധമായി ഒത്തുചേരുക,പൊതുമുതല്‍ നശിപ്പിക്കുക എന്നതടക്കം 7 കേസുകളാണ് ഷാരൂഖിനെഹ്റ്റിരെ രേഖപെടുത്തിയിരിക്കുന്നത്. ജനുവരിയില്‍ പുറത്തിറങ്ങിയ റയീസിന്റെ പ്രചരണ ഭാഗമായി മുംബൈയില്‍ നിന്നും ദില്ലിയിലേക്ക് ട്രെയിന്‍ യാത്ര നടത്തിയപ്പോഴായിരുന്നു സംഭവം. 
 
ജനുവരി 24ആം  തീയ്യതി വൈകിട്ട് 5 മണിയോടുകൂടി ഷാറൂഖ് സ്‌റ്റേഷനില്‍ എത്തിചേര്‍ന്നു. ട്രെയിനില്‍ നിന്നിറങ്ങാതെ ആരാധകരെ കൈവീശുകയും, ഫുട്‌ബോളുകളടക്കമുളള സമ്മാനങ്ങള്‍ വാരിയെറിയുകയും ചെയതപ്പോള്‍ ഉണ്ടായ ആരാധകരുടെ തിരക്കില്‍ തന്റെ കടയ്ക്കും, പൊതുമുതലുകള്‍ക്കും കേടുവന്നിട്ടുണ്ടെന്നു വിക്രം സിംഗ് പരാതിയിൽ പറയുന്നു.
 
പ്രചരണത്തനിടയില്‍ ആരാധകരുടെ തിക്കിലും തിരക്കിലുംപ്പെട്ട് ഒരാള്‍ മരിക്കുകയും അനേകപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Article