ബ്രേക്കിംഗ് ന്യൂസ് എന്ന മുഖവുരയോടെ 'സംവിധായകൻ എ ആർ മുരുകദോസിനെ അറസ്‌റ്റ് ചെയ്യാൻ പൊലീസ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തി'യെന്നായിരുന്നു സൺപിക്ച്ചേഴ്‌സ് ട്വീറ്റ് ചെയ്‌തത്. അതേസമയം, ഇത് നിരവധിപേർ ഷെയർ ചെയ്‌തു.
തമിഴ്‌സിനിമാ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായ വിശാലും സൂപ്പര്‍താരം രജനികാന്തും ഉൾപ്പെടെ നിരവധിപേർ സർക്കാരിന്റെ അണിയറപ്രവർത്തകർക്ക് പിന്തുണയുമായി രംഗത്തെത്തി. ചിത്രം സെന്‍സര്‍ ബോര്‍ഡ് കാണുകയും പ്രദര്‍ശനാനുമതി നല്‍കിയതാണെന്നും പിന്നെന്തിനാണ് പ്രതിഷേധമെന്നായിരുന്നു വിശാലിന്റെ ട്വീറ്റ്. പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നായിരുന്നു രജനികാന്തും അഭിപ്രായപ്പെട്ടത്.