മോദി ജയിച്ചു കയറിയിട്ടും ‘പി എം മോഡി’ കാണാന്‍ ആളില്ല; എന്തൊരു അവസ്ഥയെന്ന് ആരാധകര്‍!
വിവാദങ്ങള്‍ അവസാനിപ്പിച്ച് തിയേറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രം ‘പി എം മോഡി’ കാണാന്‍ ആളില്ലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ തുടരുമെന്നിരിക്കെയാണ് സിനിമ റിലീസ് ചെയ്‌തത്.
റിലീസ് ദിവസമായിട്ടും സിനിമ കാണാന്‍ തിയേറ്ററുകളില്‍ തിരക്കില്ലെന്നും ആളുകള്‍ എത്തുന്നില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ സിനിമ കാണാന്‍ എത്തുമെന്ന് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നുണ്ട്.
വിവേക് ഒബ്‌റോയിയെ നായകനാക്കി ഒമുംഗ് കുമാറാണ് പി എം മോഡി സംവിധാനം ചെയ്‌തത്. ചിത്രം തെരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളും അനിശ്ചിതത്വങ്ങളും ശക്തമായതോടെ റിലീസ് തടയുകയായിരുന്നു.