മഞ്ജുവും പാർവതിയും അതാണ് ചെയ്യുന്നത്, മോഹൻലാൽ ഉണ്ടല്ലോ എല്ലാം ശരിയാകും: ഹണി റോസ്

തിങ്കള്‍, 22 ജൂലൈ 2019 (18:25 IST)
മലയാള സിനിമയിൽ പുരുഷാധിപത്യം ഉണ്ടെന്ന് സമ്മതിച്ച് നടി ഹണി റോസ്. നമ്മുടെ ഇന്‍ഡസ്ട്രി നായകന്മാര്‍ക്ക് ചുറ്റും വട്ടം ചുറ്റുന്നതാണെന്നും അവര്‍ക്ക് മാത്രമാണ് സാറ്റലൈറ്റ് മൂല്യമുള്ളതെന്നും നടി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. 
 
‘ഇവിടെ സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നായകന്മാർക്കാണ് പ്രാധാന്യം. മഞ്ജു വാര്യര്‍, പാര്‍വ്വതി തുടങ്ങിയവരെല്ലാം അതിന് മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാലും, ഉയരെ എന്ന ചിത്രത്തിൽ  പാർവതിക്കൊപ്പം ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാന്‍ കഴിവുള്ള നടിയാണ് പാര്‍വ്വതി. എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളില്‍ ഉള്‍പ്പെടുത്തുന്നത് മുന്നിലുള്ള ചില ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആകും. പ്രേക്ഷകര്‍ക്കും നായകന്മാരെ കേന്ദ്രീകരിച്ചുള്ള കഥകളിലാണ് കൂടുതല്‍ താല്‍പര്യം.‘ 
 
മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുത്തത് ഗുണപരമായ പല മാറ്റങ്ങള്‍ക്കും വഴി വെച്ചേക്കുമെന്നും ഹണി പറയുന്നു. നിലവില്‍ മോഹന്‍ലാലിനൊപ്പം ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ ഹണി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍