'ഒരു മകനെക്കൂടി കിട്ടിയിരിക്കുന്നു, അവളുടെ രാജകുമാരന്‍'; മകളുടെ വിവാഹനിശ്ചയ ശേഷം പാര്‍വതി ജയറാം

കെ ആര്‍ അനൂപ്

തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (10:46 IST)
മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ കല്യാണത്തിനായുള്ള തയ്യാറെടുപ്പിലാണ് ജയറാമിന്റെ കുടുംബം. മാളവിക ജയറാമിനും പ്രതിശ്രുത വരന്‍ നവനീതിനും ആശംസകള്‍ നേര്‍ന്ന് അമ്മ പാര്‍വതി. ഒരു മകനെ കൂടി കിട്ടിയതില്‍ സന്തോഷം ഉണ്ടെന്നും കുടുംബം ഇപ്പോള്‍ തങ്ങളുടെ കുടുംബം പൂര്‍ണ്ണമായിരിക്കുന്നുവെന്നും പാര്‍വതി സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
'എന്റെ രാജകുമാരിയും അവളുടെ രാജകുമാരനുമാരനും തമ്മിലുള്ള  വിവാഹനിശ്ചയം കഴിഞ്ഞു.എന്ത് മനോഹര ദിവസമായിരുന്നു അത്.  എന്റെ മനസ്സില്‍ ഓര്‍മകള്‍ വന്നു നിറഞ്ഞുകവിയുന്നു. നീയെന്നും ഞങ്ങളുടെ അമൂല്യമായ സ്വത്തായിരിക്കുമെന്നും നിന്നെ ഞങ്ങള്‍ അനന്തമായി സ്‌നേഹിച്ചുകൊണ്ടിരിക്കുമെന്നും മാത്രം നീ മനസിലാക്കുക.  ഞങ്ങള്‍ക്കിപ്പോള്‍ ഒരു മകനെക്കൂടി കിട്ടിയിരിക്കുന്നു, നവനീത്. ഞങ്ങളുടെ കുടുംബം ഇപ്പോള്‍ പൂര്‍ണ്ണമായിരിക്കുന്നു.ഞങ്ങളുടെ പ്രിയ ചക്കിക്കുട്ടനെ കണ്ണിലെ മണിപോലെ കാത്തുസൂക്ഷിക്കുക. നിങ്ങളെ രണ്ടുപേരെയും ഞങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്നു. ഇനി നിങ്ങളുടെ വിവാഹമെന്ന മഹത്തായ ദിവസത്തിനായുള്ള കാത്തിരിപ്പ്',-പാര്‍വതി ജയറാം എഴുതി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathi Jayaram (@aswathi_jayaram)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍