ഒമര്‍ ലുലുവിന്റെ അഞ്ച് ലക്ഷം പോകുമോ? പന്തയത്തില്‍ തോറ്റതിനു പിന്നാലെ കോഴിക്കോട്ടേക്ക്, എന്തും സംഭവിക്കാമെന്ന് ആരാധകര്‍

Webdunia
ചൊവ്വ, 15 നവം‌ബര്‍ 2022 (11:44 IST)
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പന്തയം വെച്ചത് വലിയ വാര്‍ത്തയായിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ കപ്പ് അടിക്കുമെന്നായിരുന്നു ഒമര്‍ ലുലുവിന്റെ പ്രവചനം. എന്നാല്‍ ഇംഗ്ലണ്ട് കപ്പ് അടിക്കുമെന്നും ബെറ്റിനുണ്ടോ എന്നുമാണ് കോഴിക്കോട് സ്വദേശിയായ നിഥിന്‍ ഒമര്‍ ലുലുവിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. 
 
ഒടുവില്‍ ഒമര്‍ ലുലു നിഥിന്റെ വെല്ലുവിളി സ്വീകരിച്ചു. അഞ്ച് ലക്ഷത്തിനു പന്തയം വെച്ചു. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാനെ തോല്‍പ്പിച്ചു. നിഥിനുമായുള്ള പന്തയത്തില്‍ ഒമര്‍ ലുലുവും തോറ്റു ! അഞ്ച് ലക്ഷത്തിനാണ് ഒമര്‍ ലുലുവും നിഥിനും പന്തയം വെച്ചത്. 
 
ഇപ്പോള്‍ ഇതാ പന്തയം വെച്ച നിഥിനെ കാണാന്‍ കോഴിക്കോട്ടേക്ക് യാത്ര പുറപ്പെട്ടിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ബെറ്റ് വെച്ച അഞ്ച് ലക്ഷം രൂപ ഒമര്‍ നിഥിന് നല്‍കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 
 
' ഇന്ന് കോഴിക്കോട്. ബെറ്റ് വെച്ച നിഥിനെ കാണാന്‍' എന്നാണ് ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കോഴിക്കോട് യാത്രയുടെ ചിത്രങ്ങളും ഒമര്‍ പങ്കുവെച്ചിട്ടുണ്ട്. ഇനി അഞ്ച് ലക്ഷം രൂപ ഒമര്‍ നിഥിന് കൊടുക്കുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി ! 
 

അനുബന്ധ വാര്‍ത്തകള്‍

Next Article