പ്രേമത്തിന് ശേഷം ജോർജും മലരും വീണ്ടും. ആവേശത്തിൽ സിനിമാപ്രേമികൾ

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2023 (14:37 IST)
പ്രേമം എന്ന സിനിമയിലൂടെ ആരാധകർ നെഞ്ചിലേറ്റിയ താരജോഡികളാണ് സായ് പല്ലവിയും നിവിൻ പോളിയും. ഇരുവരും ഒട്ടേറെ സിനിമകളിൽ പിന്നീട് അഭിനയിച്ചുവെങ്കിലും ജോർജും മലർമിസും ആരാധകർക്ക് ഇപ്പോഴും ഒരു വികാരമാണ്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഈ പ്രിയജോഡി വീണ്ടും സ്ക്രീനിൽ ഒരുമിച്ചെത്തുമെന്ന വാർത്തകളാണ് വരുന്നത്.
 
2015 മെയ് 29നായിരുന്നു പ്രേമം തിയേറ്ററുകളിലെത്തിയത്. സിനിമ പുറത്തിറങ്ങി 8 വർഷങ്ങൾക്ക് ശേഷമാണ് നിവിൻ പോളി- സായ് പല്ലവി ജോഡി വീണ്ടും ഒന്നിക്കുന്നത്. താരജോഡികൾ വീണ്ടുമെത്തുന്നു എന്നതല്ലാതെ സിനിമയുടെ മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച അപ്ഡേറ്റുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ ഡിജോ ജോസ് ആൻ്റണി ചിത്രത്തീലാണ് നിവിൻ പോളി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രമായ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലും നിവിൻ അഭിനയിക്കുന്നുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article