രജനികാന്തിന്റെ സിനിമ കാണാന്‍ ആളുകളില്ല, തിയറ്ററുകളിലെ എല്ലാ ഷോയും മുടങ്ങി

കെ ആര്‍ അനൂപ്

തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (10:39 IST)
ഒരുകാലത്ത് തിയേറ്ററുകളില്‍ ആളെ നിറച്ച സിനിമകള്‍ റീ റിലീസ് ചെയ്യുന്നത് ഇന്ന് സാധാരണമായ കാര്യമാണ്. വലിയ ഫാന്‍ ഫോളോവേഴ്‌സ് ഉള്ള താരങ്ങളുടെ സിനിമകള്‍ അവരുടെ ആരാധകരെ ലക്ഷ്യമിട്ടാണ് വീണ്ടും പ്രദര്‍ശനത്തിന് എത്തിക്കുന്നത്.റീമാസ്റ്ററിംഗിലൂടെ പുതുക്കപ്പെട്ട ദൃശ്യ, ശ്രാവ്യ അനുഭവത്തിനായി സിനിമ പ്രേമികളും എത്തുമെന്ന് പ്രതീക്ഷയും നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാകും. കോളിവുഡില്‍ പഴയ സിനിമകള്‍ പുതുമയോടെ തിയേറ്ററില്‍ എത്തിക്കുന്നത് ഇപ്പോഴത്തെ ട്രെന്‍ഡ് ആണ്.  
 
ബാഷ, ബാബ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം രണ്ട് ചിത്രങ്ങള്‍ കൂടി തിയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 1995 പുറത്തിറങ്ങിയ രജനികാന്ത് ചിത്രം മുത്തു, കെ എസ് രവികുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തത്. കമല്‍ഹാസന്‍ ഇരട്ട വേഷത്തില്‍ എത്തി 2001ല്‍ പുറത്തിറങ്ങിയ ചിത്രം ആളവന്താന്‍, സുരേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്. ഈ രണ്ടു സിനിമകളും ഒരേ ദിവസമാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഡിസംബര്‍ എട്ടിനാണ് റിലീസ്. എന്നാല്‍ രജനിയുടെ മുത്തു തെലുങ്ക് പതിപ്പ് തെലുങ്ക് സംസ്ഥാനങ്ങളില്‍ രണ്ടാം തീയതി ശനിയാഴ്ച റിലീസ് ചെയ്തിരുന്നു. ഇതിന്റെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചതുമാണ്. എന്നാല്‍ പ്രേക്ഷകര്‍ എത്താത്തതിനാല്‍ തെലുങ്ക് സംസ്ഥാനങ്ങളിലെ ചിത്രത്തിന്റെ എല്ലാ പ്രദര്‍ശനങ്ങളും റദ്ദാക്കപ്പെട്ടതായാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഡിസംബര്‍ 8 ന് നടക്കുന്ന തമിഴ്‌നാട് റിലീസില്‍ ആളുകള്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.
 
 
 
 
    
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍