അഴിയുംതോറും മുറുകുന്ന നീരാളിപ്പിടുത്തം; മോഹന്‍‌ലാല്‍ ചിത്രത്തിന്റെ തകര്‍പ്പന്‍ മോഷൻ പോസ്‌റ്റര്‍ പുറത്ത്

ഞായര്‍, 22 ഏപ്രില്‍ 2018 (11:25 IST)
ഒരുപാട് കൌതുകങ്ങള്‍ ഒളിപ്പിച്ചുവച്ച മോഹന്‍‌ലാല്‍ നായകനാകുന്ന നീരാളിയുടെ മോഷൻ പോസ്‌റ്റര്‍ എത്തി. വിഷ്വൽ എഫക്‌ടിന് ഏറെ പ്രാധാന്യം നല്‍കിയാണ് 20 സെക്കന്‍‌ഡ് ദൈർഘ്യമുള്ള മോഷൻ പോസ്‌റ്റര്‍ ഒരുക്കിയിരിക്കുന്നത്.

പോസ്‌റ്റര്‍ ഷെയര്‍ ചെയ്‌ത് മോഹന്‍‌ലാല്‍ ഇട്ട ഫേസ്‌ബുക്ക് പോസ്‌റ്റും വൈറലാകുകയാണ്.

യാത്ര തുടർന്നേ മതിയാവൂ !
രക്ഷകന്റെ ദേവകരങ്ങൾ എന്നെ ഉയർത്തും .
അഴിയുംതോറും മുറുകുന്ന നീരാളി പിടുത്തത്തിൽ നിന്ന് രണ്ടിലൊന്നായ വിജയത്തെ ഞാൻ പുണരും
ബിലീവ് മീ ... ദിസ് ഈസ് സണ്ണി ജോർജ്ജ് . - എന്ന് മോഹന്‍‌ലാല്‍ എഫ്‌ബിയില്‍ കുറിച്ചു.


ബോളിവുഡ് സംവിധായകനായ അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന ചിത്രം ഒരു ത്രില്ലര്‍ റോഡ് മൂവിയാണ്. മംഗോളിയ, ശ്രീലങ്ക, പുനെ, മുംബൈ എന്നിവിടങ്ങളിലായിരുന്നു നീരാളിയുടെ ചിത്രീകരണം.

സന്തോഷ് തുണ്ടിയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സ്റ്റീഫന്‍ ദേവസിയാണ്. സുനില്‍ റോഡ്രിഗ്യൂസ് ആണ് ആക്ഷന്‍ കോറിയോഗ്രാഫി. പാര്‍വതി നായര്‍ നായികയാവുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ തുടങ്ങിയവരും വേഷമിടുന്നു. കന്നഡ സൂപ്പര്‍താരം കിച്ച സുദീപ് ആണ് ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍