നീരജ് മാധവിന്റെ ബോളിവുഡ് അരങ്ങേറ്റത്തിനു മികച്ച പ്രതികരണം. നീരജ് അഭിനയിക്കുന്ന വെബ് സീരീസ് ‘ ദ് ഫാമിലി മാന്റെ’ ട്രെയ്‌ലർ പുറത്തിങ്ങി. രാജ് കൃഷ്ണ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന വെബ് ത്രില്ലറിൽ മനോജ് വാജ്‌പേയി, പ്രിയാമണി, കിഷോർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇംഗ്ലീഷിലും ഹിന്ദിയിലും പുറത്തിറങ്ങുന്നുണ്ട് ഈ വെബ് സീരീസ്. താരത്തിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ‘ക’, ‘മാമാങ്കം’, ‘ഗൗതമിന്റെ രഥം’ എന്നിവ.