മാസ് കലിപ്പ് ലുക്കിൽ ടൊവിനോ, എടക്കാട് ബെറ്റാലിയൻ 06ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി !

വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (14:30 IST)
ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം എടക്കാട് ബെറ്റാലിയൻ 06ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററ്റർ പുറത്തുവിട്ടു. മമ്മൂട്ടിയാണ് ഫെയ്സ്‌ബുക്ക് പേജിലൂടെ ഫസ്റ്റ്ക്ക് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ഇതിനോടകം തന്നെ ഫോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു       
 
ജാവ 46 ബൈക്കിനരികിൽ താരം മാസ് ലുക്കിൽ നിൽക്കുന്ന ചിത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ഉള്ളത്. പട്ടാളക്കാരനായാണ് ചിത്രത്തിൽ ടൊവിനോ വേഷമിടുന്നത്. ലഡാക്ക് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോക്ക് പൊള്ളലേറ്റത് നേരത്തെ വലിയ വാർത്തയായിരുന്നു.
 
സിനിമയിലെ സംഘട്ടന രംഗം ഡ്യൂപ്പില്ലാത്തെ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. നാല് ഭാഗത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിച്ച രംഗമയിരുന്നു അത്. പൊള്ളലേറ്റെങ്കിലും ഷോട്ട് പൂർത്തിയാക്കിയ ശേഷമാണ് താരം വൈദ്യ സഹായം തേടിയത്. നവാഗതനായ സ്വപ്‌നേഷ് കെ നായരാണ് ചിത്രം സംവിധനം ചെയ്യുന്നത്. സംയുക്ത മേനോനാണ് ഈ സിനിമയിലും ടൊവിനോയുടെ നായിക.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍