ചിത്രത്തിൽ നായിക ആരായിരിക്കും എന്ന സംശയം ആരാധകരുടെ മുമ്പേ ഉണ്ടായിരുന്നു. നയൻ താരയോ കീർത്തി സുരേഷോ ആയിരിക്കും എന്ന് ആദ്യ ദിനങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരുന്നെങ്കിലും അവരെയെല്ലാം പിന്നിലാക്കി ഗീതാ ഗോവിന്ദം ഫെയിം രശ്മിക മന്ദാനയുടെ പേര് ഉയർന്നുവന്നിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് വിജയ് - നയൻതാര കൂട്ടുകെട്ട് ഒരുമിച്ചിരിക്കുന്നത്.