അടുത്ത വർഷം ജൂൺ ഫ്രബ്രുവരിയിൽ വരും, ഒരു കട്ട ക്യൂട്ട് പടം!

ശനി, 24 നവം‌ബര്‍ 2018 (10:50 IST)
അങ്കമാലി ഡയറീസ്, ആട് 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഫ്രൈഡേ ഫിലിംസ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം ജൂണിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. അങ്കമാലി ഡയറീസ് പോലെ തന്നെ പുതിയ സിനിമയിലും പരിചയമുള്ള താരങ്ങള്‍ക്കൊപ്പം മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായിരിക്കുമെന്ന് നിർമാതാവ് നേരത്തേ അരിയിച്ചിരുന്നതാണ്.  
 
‘ജൂണ്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും പരിചിതമായ നിങ്ങളുടെ പ്രിയ താരങ്ങളോടൊപ്പം, ഒരുപിടി പ്രതിഭാധനരായ പുതുമുഖങ്ങളെക്കൂടി മലയാള സിനിമയ്ക്ക് ഞങ്ങള്‍ സംഭാവന ചെയ്യുകയാണ്.'- എന്ന് വിജയ് ബാബു അറിയിച്ചിരുന്നു.
 
അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഒരു കട്ട ക്യൂട്ട് പടമാണ് ജൂൺ എന്ന് ഇവർ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍