2019-ല്‍ ജൂണ്‍ ഫെബ്രുവരിയിലെത്തും, കണ്ണുതള്ളി അജുവർഗീസ്

ശനി, 24 നവം‌ബര്‍ 2018 (11:44 IST)
നടൻ അജു വർഗ്ഗീസിന്റെ ഫേസ്‌‌ബുക്ക് പോസ്‌റ്റാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഒരു വാർത്തയുടെ സ്‌ക്രീൻ‌ഷോട്ടാണ് അജു തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പങ്കിട്ടിരിക്കുന്നത്. 
 
2019ല്‍ ജൂണ്‍ ഫെബ്രുവരിയില്‍ വരുമെന്നാണ് അജു പോസ്റ്റ് ചെയ്ത ബ്രേക്കിങ്ങ് ന്യൂസ്. വിശ്വസ്ത കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചതായും, ചരിത്രത്തില്‍ ഇത് ആദ്യമാണെന്നും ഫെബ്രുവരിയിലെ പരിപാടികളെല്ലാം മാറ്റിവയ്‌ക്കുന്നു എന്നും വാർത്തയിൽ പറയുന്നു.
 
അജുവിന് വട്ടായോ എന്നാണ് ചില ആരാധകരുടെ സംശയം. എന്നാൽ ഇത് ഫ്രൈഡേ ഫിലിംസ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം ജൂണിന്റെ പ്രൊമോഷൻ ആണെന്നും ചിലർ പറയുന്നുണ്ട്. 
 
‘ജൂണ്‍’ എന്ന് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നതും ഈ ചിത്രത്തിൽ പരിചിതമായ നിങ്ങളുടെ പ്രിയ താരങ്ങളോടൊപ്പം, ഒരുപിടി പ്രതിഭാധനരായ പുതുമുഖങ്ങളെക്കൂടി മലയാള സിനിമയ്ക്ക് ഞങ്ങള്‍ സംഭാവന ചെയ്യുകയാണെന്നും വിജയ് ബാബു അറിയിച്ചിരുന്നു.
 
അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍