പോസ്റ്ററിലെ 'നൊസ്റ്റാള്‍ജിയ' സിനിമയിലുണ്ടാകുമോ? തരുണ്‍ മൂര്‍ത്തി ചിത്രം മറ്റൊരു 'ദൃശ്യ'മായിരിക്കുമെന്ന് ആരാധകര്‍

രേണുക വേണു

ശനി, 30 നവം‌ബര്‍ 2024 (08:07 IST)
Thudarum Movie

ആരാധകര്‍ക്കു വലിയ പ്രതീക്ഷ നല്‍കി മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' എന്ന സിനിമയുടെ പോസ്റ്ററില്‍ മോഹന്‍ലാലിനേയും ശോഭനയേയും ഒന്നിച്ചു കാണാം. 'നൊസ്റ്റാള്‍ജിയ' എന്നാണ് പോസ്റ്ററിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 
 
മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഭാര്യയായാണ് ശോഭന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം 'തുടരും' ഒരു കുടുംബ ചിത്രമാണെന്ന സൂചന നല്‍കുന്നതാണ്. എന്നാല്‍ തരുണ്‍ മൂര്‍ത്തിയുടെ മുന്‍ സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ ഉറപ്പായും വലിയൊരു സസ്‌പെന്‍സ് ചിത്രത്തിലുണ്ടാകുമെന്ന് പ്രവചിക്കുന്നു. ഫീല്‍ ഗുഡ് സിനിമയെ പോലെ അപ്‌ഡേറ്റുകളില്‍ നിന്ന് തോന്നുമെങ്കിലും മറ്റൊരു ദൃശ്യമാകാനും സാധ്യതയുണ്ടെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. 
 
സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തിക്കൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍