പുലിമുരുകൻ നൂറ് കോടിയിലേക്ക്; ചിത്രം ഹിറ്റായപ്പോൾ മോഹൻലാൽ പ്രതിഫലം കുത്തനെ കൂട്ടി!

വ്യാഴം, 20 ഒക്‌ടോബര്‍ 2016 (13:42 IST)
കേരളത്തിലെ തീയേറ്ററുകളിൽ പുലിമുരുകൻ തരംഗമായിട്ട് കുറച്ച് ദിവസമായി. പുലിമുരുകൻ മാത്രമല്ല, ഒപ്പവും വിജയകരമായി പ്രദർശനം തുടരുകയാണ്. 15 ദിവസം കൊണ്ട് പുലിമുരുകൻ 35 50 കോടിരൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഈ നിലയിൽ തുടർന്നാണ് 100 കോടി നേടുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും പുലിമുരുകന് സ്വന്തം.
 
ഒപ്പം, ജനതാഗാരേജ്, പുലിമുരുകൻ എന്നീ ചിത്രങ്ങളുടെ മഹാവിജയങ്ങൾക്ക് ശേഷം മോഹൻലാൽ പ്രതിഫലം കൂട്ടിയതായി റിപ്പോ‌ർട്ടുകൾ. ഇപ്പോൾ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം മോഹൻലാൽ ആണ്. മൂന്ന് കോടി മുതല്‍ മൂന്നര കോടി രൂപ വരെയാണ് മോഹന്‍ലാല്‍ ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം. ഇനി നാല് കോടിക്ക് മുകളില്‍ മലയാളത്തിലും ആറ് കോടി തെലുങ്ക്-തമിഴ് ചിത്രങ്ങള്‍ക്കും മോഹന്‍ലാല്‍ പ്രതിഫലമായി ഈടാക്കുമെന്നാണ് ചലച്ചിത്രമേഖലയില്‍ നിന്നുള്ള സൂചന.
 
മമ്മൂട്ടിയും ദിലീപിമൊക്കെ രണ്ട് കോടിയാണ് വാങ്ങുന്നത്. മലയാളത്തിലേക്കാൾ ഉയർന്ന പ്രതിഫലമാണ് തെലുങ്കിലും തമിഴിലും മോഹൻലാൽ വാങ്ങിയിരുന്നത്. 5 കോടിക്ക് മുകളിലായിരുന്നു ജനതാഗാരേജിൽ അഭിനയിച്ചപ്പോൾ മോഹൻലാൽ വാങ്ങിയിരുന്നതെന്നാണ് വിവരം.
 

വെബ്ദുനിയ വായിക്കുക