'മോഹൻലാലിനെ പേടിച്ചിട്ട് തന്നെ'; പുലിമുരുകന് വളരെ ഇഷ്ടപ്പെടുന്ന ചിത്രമാണ്, 'കുട്ടിക്കളി' നീട്ടി വെച്ചതിന്റെ കാരണം?

വ്യാഴം, 27 ഒക്‌ടോബര്‍ 2016 (11:27 IST)
പ്രശസ്ത തിരക്കഥാകൃത്ത് കലവൂർ രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുട്ടികളുണ്ട് സൂക്ഷിക്കുക'. ചിത്രം ഈ മാസം അവസാനം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തേ അറിയിച്ചത്. എന്നാൽ, ചിത്രത്തിന്റെ റിലീസ് ഇപ്പോൾ നവംബർ പകുതിയിലേക്ക് നീട്ടിയിരിക്കുകയാണ്. കാരണമെന്തെന്നോ? മോഹൻലാലിന്റെ പുലിമുരുകൻ തന്നെ. സംവിധായകൻ തന്നെയാണ് ഇക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുന്നത്.
 
ചിത്രത്തിന്‍റെ റിലീസ് നവംബർ പകുതി കഴിഞ്ഞേ ഉണ്ടാവുകയുള്ളുവെന്നും സാങ്കേതിക കാരണം എന്നൊക്കെ പമ്യാമെങ്കിലും പുലിമുരുകനോടുള്ള ബഹുമാനാർത്ഥമാണ് സംവിധായകൻ വ്യക്തമാക്കുന്നു. പുലിയെ പേടിച്ചാണെന്ന് ഇപ്പോൾ നിങ്ങൾ കളിയാക്കുമായിരിക്കും. അങ്ങനെയെങ്കിൽ മോഹൻലാലിനെ പേടിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല എന്നാണ് മറുപടി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു രവികുമാറിന്റെ വിശദീകരണം.

വെബ്ദുനിയ വായിക്കുക