കണ്ണപ്പ റിലീസ് വൈകുമെന്ന് നായകൻ; നിരാശയിൽ മോഹൻലാൽ ആരാധകർ

നിഹാരിക കെ.എസ്

തിങ്കള്‍, 17 മാര്‍ച്ച് 2025 (16:34 IST)
മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന ‘കണ്ണപ്പ’ സിനിമയുടെ റിലീസ് വൈകിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ നായകന്‍ തന്നെയാണ് റിലീസ് വൈകിയേക്കുമെന്ന ആശങ്ക പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ഒ.ടി.ടി ഡീല്‍ വെകുന്നതിനാലാണ് റിലീസ് വൈകുന്നതിന് പിന്നിലെ കാരണം. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നായകന്‍ വിഷ്ണു മഞ്ചു.
 
ചിത്രത്തിന്റെ ഒ.ടി.ടി ഡീല്‍ ലോക്ക് ആയിട്ടില്ല എന്നത് ശരിയാണ് എന്നാല്‍ അതിനാല്‍ റിലീസ് നീളും എന്ന പ്രചരണം ശരിയല്ലെന്നും പുതിയ അഭിമുഖത്തില്‍ വിഷ്ണു മഞ്ചു പ്രതികരിച്ചു. കണ്ണപ്പയുടെ ഡിജിറ്റല്‍ റൈറ്റ്‌സിലൂടെ വലിയൊരു തുകയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മൂന്ന് പ്ലാറ്റ്‌ഫോമുകളാണ് ഒ.ടി.ടി റൈറ്റ്‌സിന് വേണ്ടി മത്സരിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ മറ്റൊരു ജനപ്രിയ പ്ലാറ്റ്‌ഫോം കൂടി ആ മത്സരത്തിലേക്ക് എത്തിയിട്ടുണ്ട്. ഡീല്‍ ഏറെക്കുറെ ഉറച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നാണ് വിഷ്ണു മഞ്ചു പറയുന്നത്. 
 
അതേസമയം, കണ്ണപ്പ എന്ന ശിവഭക്തന്റെ കഥ പറയുന്ന ചിത്രം 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഭക്ത കണ്ണപ്പ’യ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് കണ്ണപ്പ ചിത്രം എത്തുന്നത്. മോഹന്‍ലാല്‍ കൂടാതെ പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍