മമ്മൂട്ടിയാകാൻ മോഹൻലാലിന് പൂർണസമ്മതം, ഒരുപടി മുന്നിൽ മമ്മൂട്ടി തന്നെ!

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (17:20 IST)
മമ്മൂട്ടിയെന്ന നടന്റെ റേഞ്ച് നമുക്കെല്ലാം അറിയാവുന്നതാണ്. ആരാധകരെ ആവേശം കൊള്ളിക്കാനും കരയിപ്പിക്കാനും ചിന്തിപ്പിക്കാനും മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ സാധിക്കാറുണ്ട്. മമ്മൂട്ടി നിരവധി സിനിമകളിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. 
 
ജയസൂര്യ നായകനായ ക്യാപ്റ്റൻ, നമ്പർ 20 മദ്രാസ് മെയിൽ, വൺ‌വേ ടിക്കറ്റ് എന്നീ സിനിമകളിൽ മമ്മൂട്ടി ആയിട്ട് തന്നെയായിരുന്നു മെഗാസ്റ്റാർ എത്തിയത്. മലയാളത്തില്‍ ഏറ്റവുമധികം സിനിമകളില്‍ സ്വന്തം പേരില്‍ പ്രത്യക്ഷപ്പെട്ട നടനും മമ്മൂട്ടിയാണ്. 
 
മമ്മൂട്ടിയെന്ന കഥാപാത്രമായി മോഹൻലാലും ജയറാമും വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. അതെല്ലാം പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത മനസ്സറിയാതെ എന്ന മൂവിയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. 1984-ല്‍ വന്ന ഈ പടത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് മമ്മൂട്ടി എന്നായിരുന്നു. മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയില്‍ ജയറാമിന്റെ കഥാപാത്രത്തിന്റെ പേരും മമ്മൂട്ടി എന്നായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article